ഐ. പി. സി കൊട്ടാരക്കര മേഖലാ കൺവൻഷൻ ഇന്ന് മുതൽ
കൊട്ടാരക്കര: 62-ാമത് ഐ. പി. സി കൊട്ടാരക്കര മേഖലാ കൺവൻഷൻ ജനുവരി ഇന്ന് മുതൽ 8 ഞായർ വരെ കൊട്ടാരക്കര ബേർ-ശേബ ഗ്രൗണ്ടിൽ വെച്ച് നടക്കും. മേഖലാ പ്രസിഡൻ്റ് പാസ്റ്റർ ബെഞ്ചമിൻ വർഗീസ് ഉത്ഘാടനം നിർവ്വഹിക്കും. യോഗങ്ങളിൽ പാസ്റ്റർ കെ. ജെ. തോമസ് കുമളി, പാസ്റ്റർ ജോൺ എസ്. മരത്തിനാൽ, പാസ്റ്റർ തോമസ് ഫിലിപ്പ്, പാസ്റ്റർ അലക്സ് വെട്ടിക്കൽ, പാസ്റ്റർ വർഗീസ് ഏബ്രഹാം (രാജു മേത്ര), പാസ്റ്റർ ജോൺസൺ ഡാനിയേൽ, പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമ, പാസ്റ്റർ സാം ജോർജ്, പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ എന്നീ കർത്തൃദാസന്മാർ ദൈവവചനം സംസാരിക്കും.
