ക്രൈസ്തവ ദൈവാലയത്തിൽ ഖുർആൻ വെച്ച യുവാവ് അറസ്റ്റിൽ
ധാക്ക: ബംഗ്ലാദേശിൽ ക്രൈസ്തവ ദൈവാലയത്തിൽ ഖുറാൻ വച്ച യുവാവ് അറസ്റ്റിൽ. രാജ്ഷാഹി സിറ്റിയിലെ ചോട്ടോ ബാഗ്രാം ന്യൂ കോളനി നിവാസി ഗോലം ചൗധരിയാണ് അറസ്റ്റിലായത്. ക്രിസ്തുമസിനോട് അനുബന്ധിച്ച് സാമുദായിക സൗഹാർദം തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് യുവാവ് ഖുറാൻ പള്ളിക്കുള്ളിൽ വച്ചതെന്ന് പോലീസ് പറഞ്ഞു. ക്രിസ്മസ് ദിനത്തിൽ രാവിലെ ഖുറാൻ ചുവന്ന തുണിയിൽ പൊതിഞ്ഞ് രഹസ്യമായി ബലിപീഠത്തിൽ ഉപേക്ഷിക്കുകയായിരുന്നു . പ്രാർത്ഥനയ്ക്കായെത്തിയവരണ് ബാഗ് കണ്ടത് തുടർന്ന് ബാഗ് തുറന്ന് പരിശോധിച്ചപ്പോൾ ഖുറാന്റെ പകർപ്പ് കണ്ടെത്തുകയും പള്ളി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പള്ളിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതിയെ പിടികൂടിയത്.
