ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് 63-മത് ജനറൽ ക്യാമ്പ്
തിരുവല്ല: ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് 63-മത് ജനറൽ ക്യാമ്പ് ഇന്ന് മുതൽ തിങ്കളാഴ്ച മുതൽ 28 ബുധനാഴ്ച വരെ കുമിളി പുറ്റടി ഹോളിക്രോസ് കോളേജ് ഓഫ് മാനേജ്മെന്റ് & ടെക്നോളജിയിൽ നടക്കും.
ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് അന്തർദേശീയ പ്രസിഡന്റ് പാസ്റ്റർ ജോൺ തോമസ്, ദേശീയ പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോസഫ്, മാനേജിങ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ ഫിന്നി ജേക്കബ്, മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി ജെ തോമസ്, ഡോ. ആനി ജോർജ്, ബ്രദർ ഷാർലെറ്റ് മാത്യു, ഡോ. ജേക്കബ് മാത്യു, പാസ്റ്റർ ജോയ് എബ്രഹാം , പാസ്റ്റർ ജോജു ജോൺസൻ, പാസ്റ്റർ ജേക്കബ് എബ്രഹാം, പാസ്റ്റർ എബി ജോൺ, ഡോ. റോയ് ഉമ്മൻ, ബ്രദർ സിജോ പി ജേക്കബ്, പ്രൊഫ. ഷാജി മാണി, പാസ്റ്റർ റ്റി വൈ ജെയിംസ്, പാസ്റ്റർ ഫിലിപ്പ് എബ്രഹാം, പാസ്റ്റർ സാം റ്റി മുഖത്തല, പാസ്റ്റർ ബിജു ജോസഫ്, പാസ്റ്റർ സോവി മാത്യു,സിസ്റ്റർ രഞ്ജി സാം, സിസ്റ്റർ സ്നേഹ സേവിയർ തുടങ്ങിയവർ ക്ലാസുകൾ നയിക്കും. ബ്രദർ ഡാനിയേൽ ജോസഫ്, ബ്രദർ സാംസൺ ജോണി, ഇവാ. ജെറിൻ തേക്കെതിൽ തുടങ്ങിയവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
Katartizo (Restoration-1പത്രോസ് 5.:10) എന്നതാണ് ക്യാമ്പ് തീം.
13 വയസിൽ താഴെയുള്ളവർക്കായുള്ള കിഡ്സ് ക്യാമ്പിന് ട്രാൻസ്ഫോർമേഴ്‌സ് നേതൃത്വം വഹിക്കും. ദൈവവചന ക്ലാസുകൾ ,മിഷൻ ചലഞ്ച്, കാത്തിരിപ്പ് യോഗം, ഗ്രൂപ്പ് തിരിച്ചുള്ള കൗൺസിലിംഗ് സെഷനുകൾ, മോട്ടിവേഷൻ സെമിനാർ, മ്യൂസിക് നൈറ്റ് എന്നിവ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
