സഹോദരി സമാജം സംസ്ഥാന ക്യാമ്പ്
മലപ്പുറം : ഐപിസി കേരള സ്റ്റേറ്റ് സഹോദരി സമാജം സംസ്ഥാന ക്യാമ്പ് ഡിസംബർ 21,22 ,23 തീയതികളിൽ നിലംബുർ ഫോക്കസ് കോളേജിൽ വെച്ച് നടത്തപ്പെടും .ഉത്‌ഘാടനം പാ . കെ .സി .ഉമ്മൻ (ഐപിസി മാഞ്ചസ്റ്റർ സെന്റർ ശുശ്രുഷകൻ) നിർവഹിക്കും. പാ. സാം ജോർജ് (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി) പാ .ബാബു എബ്രഹാം (സെന്റർ ശുശ്രുഷകൻ ,പാ .ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി) പാ .ബാബു ഏബ്രഹാം (സെന്റർ ശുശ്രുഷകൻ ഐപിസി കോഴിക്കോട്) ഡോ .മറിയ സ്റ്റീഫൻ എന്നിവർ വചന ശുശ്രുഷകൾക്കു നേതൃത്വം നൽകും. ക്യാമ്പ് കൊയർ സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും . കാത്തിരിപ്പ് യോഗം,ടാലന്റ് നൈറ്റ് ,കൗൺസിലിംഗ് ,വചന ധ്യാനം എന്നിവ ഉണ്ടായിരിക്കും.
