ഇന്ത്യയുടെ അഭിമാനമായ മോർമുഗാവോ രാജ്യത്തിന് സമർപ്പിച്ചു
ന്യൂഡൽഹി: നാവികസേന തദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പലായ ‘മോർമുഗാവോ’ ഇന്ന് രാജ്യത്തിന് സമർപ്പിച്ചു. ഇന്ത്യൻ നാവിക സേന പുലർത്തുന്ന ജാഗ്രത ലോകസമാധാനത്തിന് എറ്റവും പ്രധാനപ്പെട്ടതാണെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് പറഞ്ഞു. മോർമുഗാവോ ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടി ഇന്ന് നീറ്റിലിറങ്ങി. ബറാക്, ബ്രഹ്‌മോസ് മിസൈലുകൾ അടക്കം വഹിക്കാൻ ശേഷിയുള്ള ‘മോർമുഗാവോ’ .പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കമ്മീഷൻ ചെയ്തു. ഇന്ത്യൻ നാവിക സേനയുടെ സംഭാവനകൾ ഇന്ന് ലോക സമാധാനത്തിന് വിലപ്പെട്ടതാണെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി.മോർമുഗാവോ’ യുടെ പ്രധാന പ്രത്യേകത അതിന്റെ അത്യാധുനിക റഡാർ സംവിധാനങ്ങളാണ്.. മണിക്കൂറിൽ 56 കിലോമീറ്റർ വേഗം ഉള്ള കപ്പലിന് 163 മീറ്റർ നീളവും 17 മീറ്റർ വീതിയുമുണ്ട് .സേനാ പദ്ധതിയായ പ്രോജക്ട് 15ബിയുടെ ഭാഗമായി നിർമിക്കുന്ന രണ്ടാമത്തെ യുദ്ധക്കപ്പലാണിത്. ആദ്യ കപ്പലായ ‘വിശാഖപട്ടണം’ 2021 ൽ സേനയുടെ ഭാഗമായിരുന്നു. പദ്ധതിയുടെ ഭാഗമായ മറ്റു 2 യുദ്ധക്കപ്പലുകൾ 2025 ന് അകം കമ്മിഷൻ ചെയ്യും. സേനയുടെ വാർഷിപ് ഡിസൈൻ ബ്യൂറോ ആണു കപ്പലുകൾ രൂപകൽപന ചെയ്തത്.മോർമുഗാവോയിൽ ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളിൽ 75 % ഇന്ത്യൻ നിർമിതമാണ്. സേനയുടെ വാർഷിപ് ഡിസൈൻ ബ്യൂറോ ആണു കപ്പലുകൾ രൂപകൽപന ചെയ്തത്.