ലഹരി വിരുദ്ധ സന്ദേശ റാലി
അടിമാലി : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജിയൻ ശതാബ്‌ദി കൺവൻഷനോട് ആനുബന്ധിച്ച് അടിമാലി സെന്ററിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശ യാത്ര അടിമാലി 200 ഏക്കറിൽ എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രീ ബിനുമോൻ ഉത്ഘടനം ചെയ്തു . സെന്റർ മിനിസ്റ്റർ പാ .കെ .പി .പാപ്പച്ചൻ ഫാള്ഗ് ഓഫ് ചെയ്തു . സെന്റർ സെക്രട്ടറി പാ. ജോമോൻ മാത്യു , മീഡിയ ഡയറക്ടർ പാ. സണ്ണി പി ജോയി പ്രസംഗിച്ചു . ബ്രദ. സജിത്ത് മാത്യു സ്വാഗതം പറഞ്ഞു .രണ്ട് ദിനം നടത്തുന്ന യാത്ര പൂപ്പാറയിൽ സമാപിച്ചു .
