അതിർത്തിയിലെ ഏകപക്ഷീയ നീക്കങ്ങൾ അംഗീകരിക്കാനാവില്ല: യു എസ്
വാഷിംഗ്ടൺ : ഇന്ത്യ-ചൈന അതിർത്തിയിലെ ഏകപക്ഷീയ നീക്കങ്ങളെ ശക്തമായി എതിർക്കുന്നതായി അമേരിക്ക. നിലവിലുള്ള ഉഭയകക്ഷി ചർച്ചാ സംവിധാനങ്ങളിലൂടെ ഇരു രാജ്യങ്ങളും അതിർത്തി പ്രശ്നം പരിഹരിക്കണമെന്ന് വൈറ്റ്ഹൗസ് വക്താവ് കരീൻ ജീൻ പെറി പറഞ്ഞു. സ്ഥിതിഗതികൾ അമേരിക്ക സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഒന്പതിന് അതിർത്തിയിലുണ്ടായ സംഘർഷം വേഗം അവസാനിപ്പിക്കാൻ ഇരുപക്ഷത്തിനും കഴിഞ്ഞതിൽ അമേരിക്കയ്ക്കു സന്തോഷമുണ്ടെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി വക്താവ് കൂട്ടിച്ചേർത്തു.അന്താരാഷ്ട്രതലത്തിലും ഉഭയകക്ഷി തലത്തിലും ഇന്ത്യ അമേരിക്കയുടെ സുപ്രധാന ന യതന്ത്രപങ്കാളിയാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു. അതിർത്തി പ്രശ്നം നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
