അമൂല്യരക്ത०
ക്രൂശിൽ ചൊരിഞ്ഞതാ० രക്തം
മാനവന് പാപമോചനം ഏകീടുന്നതാ० രക്തമേയിത്…
ക്രൂശിൽ ചൊരിഞ്ഞതാ० രക്തം
പാപിയെ നീതിമാനാക്കി തീർക്കുന്നതാ० ദെെവകുഞ്ഞാടിൻ പുണ്യാഹരക്തമേയിത്.
ക്രൂശിൽ ചൊരിഞ്ഞതാ० രക്തം
മാനവന് സ്വർഗ്ഗകവാട० തുറന്നുകൊടുത്തതാ० സൗഭാഗ്യരക്തമേയിത്..
ക്രൂശിൽ ചൊരിഞ്ഞതാ० രക്തം
ദെെവത്തേയു० മാനവനേയു० തമ്മിലിണക്കിയതാ० രക്തമേയിത്…
ക്രൂശിൽ ചൊരിഞ്ഞതാ० രക്ത०
മനുഷ്യമക്കളെ ദെെവത്തിൻ മക്കളാക്കിത്തീർത്തീടുന്നതാ० രക്തമേയിത്…
ക്രൂശിൽ ചൊരിഞ്ഞതാ० രക്തം
മാനവൻ്റെ ഘാതകനാ० സാത്താൻ്റെ ശക്തിയെ കെടുത്തിക്കളഞ്ഞതാ० രക്തമേയിത്…
ക്രൂശിൽ ചൊരിഞ്ഞതാ० രക്തം
മാനവന് നിത്യസൗഭാഗ്യജീവിത० ഏകീടുന്നതാ० മഹാരക്ഷയുടെ വീണ്ടെടുപ്പിൻ രക്തമേയിത്…
ക്രൂശിൽ ചൊരിഞ്ഞതാ० രക്തം
ശിക്ഷാവിധിയുടെ നരകാഗ്നിയിൽ നിന്നും മാനവനെ കോരിയെടുത്തതാ० ദെെവസ്നേഹാഗ്നിയുടെ അമൂല്യരക്തമേയിത്…
കർത്തൃസ്നേഹത്തിൽ സഹോദരി -ഷിജി ഏബ്രഹാം. പട്ടാഴി.
