കുടിയേറ്റം ക്രൈസ്തവ വിശ്വാസത്തെ ക്ഷയിപ്പിക്കുന്നു; സെന്‍സെസ് റിപ്പോർട്ട്
ലണ്ടൺ : വംശീയ കുടിയേറ്റത്തിന്റെ സ്വാധീന ഫലമായി ക്രൈസ്തവ രാജ്യങ്ങളായ ഇംഗ്ലണ്ടിലും വെയ്ല്‍സിലും ക്രൈസ്തവ വിശ്വാസികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതായി പുതിയ സെന്‍സെസ് റിപ്പോര്‍ട്ട്.
അതേ സമയം മുസ്ലിം ജനസംഖ്യ 4.9 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി വർദ്ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പത്തു വര്‍ഷം മുമ്പ് ഇംഗ്ലണ്ടിലും വെയ്ല്‍സിലും ജനസംഖ്യയുടെ 59.3 ശതമാനമായിരുന്ന ക്രൈസ്തവര്‍ 46.2 ശതമാനമായി കുറഞ്ഞപ്പോള്‍ ജനസംഖ്യയുടെ 37 ശതമാനം ഒരുമതത്തിലും പെട്ടവരല്ലെന്നു സെന്‍സസ്സില്‍ പറയുന്നു .കുടിയേറ്റമാണ് ക്രൈസ്തവ സമൂഹത്തിന്റെ എണ്ണത്തെ സാരമായി ബാധിച്ചിരിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. അതേ സമയം മതം ഉപേക്ഷിച്ചവരുടെ ഇടയില്‍ കുടുംബ മൂല്യങ്ങളുടെ തകര്‍ച്ചയും ധര്‍മിക അധപതനവും ദൃശ്യമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. വെളുത്തവംശജരുടെ എണ്ണത്തിലും കുറവുണ്ടായെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.യൂറോപ്പിയന്‍ വംശീയ കുടിയേറ്റത്തിന്റെ സ്വാധീന ഫലമായാണ് ഇതിനെ വിലയിരുത്തുന്നത്. എന്നാല്‍ മുസ്ലിം ജനത 4.9 ശതമാനത്തില്‍ നിന്ന് 6.5 ശതമാനമായി. 1.5 ശതമാനമായിരുന്ന ഹിന്ദുമതവിശ്വാസികള്‍ 1.7 ശതമാനമായിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
