ഫെയ്ത്ത് കോൺക്ലേവ് -2022
തിരുവനന്തപുരം: ഇന്ത്യയുടെ 75-മത് സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ലോകസമാധാനത്തിനു വേണ്ടി നടത്തപ്പെടുന്ന വിശ്വാസ സംഗമത്തിൽ ലോകപ്രശസ്ത സുവിശേഷകൻ Dr ജോയൽ ഓസ്റ്റീൻ(Joel Osteen)2022 ഡിസംബർ മാസം പത്താം തീയതി തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് ക്യാമ്പൗണ്ടിൽ വച്ച് ദൈവവചനം സംസാരിക്കുന്നു. ചർച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ വൈസ് പ്രസിഡണ്ട് Dr. റോയ് അലക്സാണ്ടർ ദൈവവചനം പരിഭാഷപ്പെടുത്തുന്നു. കേരളത്തിലെ ക്രൈസ്തവ മേഖലയിലുള്ള എല്ലാ സഭാ മേലധ്യക്ഷന്മാരും പങ്കെടുക്കുന്ന പ്രസ്തുത യോഗത്തിൽ ചർച്ച്ഓഫ് ക്രൈസ്റ്റ് സഭയുടെ മേഴ്സി ഹോസ്പിറ്റൽ ക്യാമ്പൗണ്ടിൽ പുതുതായി നിർമ്മിക്കുന്ന Grace Homes എന്ന് പേരിൽ \”വിശ്വാസ ഭവന\”ത്തിന്റെ ശിലാസ്ഥാപനം ഇന്ത്യയുടെ ആദരണീയനായ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഓൺ ലൈവ്-ൽ നിർവഹിക്കുന്നു. കൂടാതെ സംസ്ഥാന- കേന്ദ്ര മന്ത്രിമാരും രാഷ്ട്രീയ നേതാക്കന്മാരും പങ്കെടുക്കുന്ന പ്രസ്തുത യോഗം അനുഗ്രഹമായി തീരുവാൻ നമുക്ക് പ്രാർത്ഥിക്കാം
