അമേരിക്കക്കുള്ള മറുപടി ആണവായുധങ്ങളിലൂടെ: കിം ജോംഗ് ഉന്‍
പ്യോങ്യാങ്: അമേരിക്കന്‍ ഭീഷണിക്ക് ആണവായുധങ്ങള്‍ ഉപയോഗിച്ച് മറുപടി നല്‍കുമെന്നു ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍. ഏറ്റവും പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തിന് ശേഷമാണ് കിം ജോംഗ് ഉന്നിന്റെ പ്രതികരണം. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ രണ്ട് തവണയാണ് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തിയത്. അമേരിക്കയുടെ മുന്നറിയിപ്പ് അവഗണിച്ച് കൊണ്ടായിരുന്നു പരീക്ഷണം. കൊറിയന്‍ ഉപദ്വീപിനും ജപ്പാനുമിടയിലുള്ള സമുദ്രത്തില്‍ ആണ് മിസൈല്‍ പതിച്ചത്. ആണവ മിസൈല്‍ വിക്ഷേപണത്തിന് സമാനമായ പരീക്ഷണമാണ് നടത്തിയത് എന്ന് പിന്നീട് ഉത്തരകൊറിയ അവകാശപ്പെട്ടിരുന്നു. ഉത്തര കൊറിയയുടെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണത്തിനെതിരെ ജപ്പാനും രംഗത്തെത്തിയിട്ടുണ്ട്.
