Ultimate magazine theme for WordPress.

ജിയാന്നി ഇൻഫന്റിനോ ഫിഫയുടെ പ്രസിഡന്റായി തുടരും

സ്വിറ്റ്സർലൻഡ്: അന്താരാഷ്ട്ര ഫുട്ബാൾ ഫെഡറേഷനായ ഫിഫയുടെ പ്രസിഡന്റായി ജിയാന്നി ഇൻഫന്റിനോ തുടരും. അടുത്ത നാല് വർഷത്തേക്കുള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് ഐകകണ്ഠ്യേനെയാണ് ഇൻഫന്റിനോ തെരഞ്ഞെടുക്കപ്പെട്ടത്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാനതീയതി കഴിഞ്ഞ ദിവസമായിരുന്നു.
മത്സരരംഗത്ത് ഇൻഫന്റിനോ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്ന് ഫിഫ അറിയിച്ചു. സ്വിറ്റ്സർലൻഡിലെ അഭിഭാഷകനായ ഇൻഫന്റിനോ 2016-ൽ നാല് പേരെ തോൽപിച്ചാണ് ആദ്യമായി ഫിഫ പ്രസിഡന്റായത്. 2019-ൽ എതിരാളികളില്ലാതെ വീണ്ടും പ്രസിഡന്റായി. 2026 ലോകകപ്പ് വരെയാണ് കാലാവധി.

Sharjah city AG