ഡൂഡിൾ ഫോർ ഗൂഗിൾ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
കാലിഫോർണിയ: ലോകമെമ്പാടുമുള്ള ഒന്ന് മുതൽ 12 വരെ ക്ലാസ്സുകളിലേക്കുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി ഗൂഗിൾ നടത്തിയ ഡൂഡിൾ ഫോർ ഗൂഗിൾ കോമ്പറ്റീഷന്‍റെ വിജയിയെ പ്രഖ്യാപിച്ചു. ഫ്ലോറിഡ സ്വദേശി സോഫി അരാക്-ലിയു തയ്യാറാക്കിയ \’നോട്ട് അലോൺ\’ എന്ന ഗൂഗിൾ ഡൂഡിളിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഗൂഗിളിന്‍റെ പ്രത്യേക ഫോണ്ടിനൊപ്പം രണ്ട് വ്യക്തികൾ പരസ്പരം ആലിംഗനം ചെയ്ത് നിൽക്കുന്ന ചിത്രവും അടങ്ങിയതാണ് പുരസ്കാരാർഹമായ ഡൂഡിൾ. മാനസികമായി ബുദ്ധിമുട്ടുകളും വിഷമങ്ങളും അനുഭവിക്കുന്ന ഘട്ടങ്ങളിൽ മനുഷ്യർ പരസ്പരം സഹായിക്കണം എന്ന സന്ദേശം പകരുന്നതാണ് സോഫി തയ്യാറാക്കിയ മനോഹരമായ ഈ ഡൂഡിൾ. മറ്റുള്ളവരുടെ പരിചരണം സ്വീകരിച്ചുകൊണ്ട് വേണം നമ്മൾ സ്വയം പരിപാലിക്കേണ്ടതെന്നാണ് പുരസ്കാര ജേതാവായ സോഫി അരാക്-ലിയു തന്‍റെ ഡൂഡിലിനെക്കുറിച്ച് പറഞ്ഞത്. കൊൽക്കത്ത സ്വദേശിയായ ഷ്ലോക്ക് മുഖർജിയാണ് ഇന്ത്യയിൽ നിന്ന് ഡൂഡിൾ ഫോർ ഗൂഗിൾ പുരസ്കാരത്തിന് അർഹനായത്. ഈ കുട്ടി തയ്യാറാക്കിയ \’ഇന്ത്യ ഓൺ ദി സെന്‍റർ സ്റ്റേജ്\’ എന്ന ഡൂഡിളിനാണ് പുരസ്കാരം ലഭിച്ചത്. എക്കോ ഫ്രണ്ട്ലി ആയ ഒരു റോബോട്ടിനെയാണ് ഷ്ലോക്ക് മുഖർജി ഈ ചിത്രത്തിലൂടെ അവതരിപ്പിച്ചത്.
