യേശുവിന് തൃപ്പാദത്തില്‍ പതിനേഴാമത് പ്രര്‍ത്ഥന സംഗമം ഇന്ന്
ഇന്ത്യന്‍ സമയം രാത്രി 8.30 ന്
അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്നേഹം അതിര് വരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ \’\’യേശുവിന് തൃപ്പാദത്തില്‍ പതിനേഴാമത് പ്രര്‍ത്ഥന സംഗമം \’\’ നവംബര്‍ 12 ശനിഴ്ച (ഇന്ന്) ഇന്ത്യന്‍ സമയം രാത്രി 8.30 ന് ഓണ്‍ലൈനില്‍ നടക്കും . പാസ്റ്റര്‍.സുനില്‍ എം എബ്രഹാം , ബിലാസ്പര്‍ മുഖ്യ സന്ദേശം നല്‍കും. കൂടാതെ അനുഗ്രഹീതരായ ദൈവദാസന്മാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും. കോവിഡിന്റെ പിടിയില്‍ ലോകം അമര്ന്നപ്പോള് അനേകരുടെ ജീവനും ഉപജീവനുപാധികളും നഷ്ടമായപ്പോള്‍, സ്വസ്ഥത നഷ്ടപ്പെട്ട ജീവിതങ്ങള്‍ക്ക് നിസ്തുല സമാധാനത്തിന്റെ ഉറവിടവും, സമാധാന പ്രഭുവുമായ യേശുക്രിസ്തുവിനെ , ഏതെങ്കിലുമൊരു സഭാ വിഭാഗത്തിന്റെയോ സംഘടനയുടെയോ അതിര്‍വരമ്പുകളില്ലാതെ പരിചയപ്പടുത്തുവാനായി ലോകത്തിന്റെ വിവിധ കോണുകളില്‍ ഉപജീവനാര്‍ത്ഥം പാര്‍ക്കുന്ന ഏതാനും സഹോദരങ്ങള്‍ ചേര്‍ന്ന് തുടക്കമിട്ട കൂട്ടായ്മയാണ് \’\’യേശുവിന് തൃപ്പാദത്തിന് \’\’ 2021 ജൂലൈ മുതല്‍ സൂം മീഡിയയീലൂടെ ലോകമെമ്പാടുമുള്ള മലയാളികള്‍ ക്രിസ്തുവിനെ അറിയുവാന്‍ ഒരു മുഖാന്തിരമായി ഇതിന്റെ പ്രവര്‍ത്തനങ്ങല്‍ നടന്നു വരുന്നു.
സൂം ID:- 828 3015 0680 Password: – amen
