Ultimate magazine theme for WordPress.

കുവൈറ്റിലെ അസംബ്ലിസ് ഓഫ് ഗോഡ് സഭകളുടെ സംയുക്ത ആരാധന

അബ്ബാസിയ : കുവൈറ്റിലെ അസംബ്ലിസ് ഓഫ് ഗോഡ് സഭകളുടെ സംയുക്ത ആരാധന നവംബർ 25 വെള്ളിയാഴ്ച്ച അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 9 മണി മുതൽ ഉച്ചക്ക് 12 മണി വരെ നടക്കും. സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റിന്റെ കീഴിൽ വരുന്ന അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌, ഫസ്റ്റ് അസംബ്‌ളി ഓഫ് ഗോഡ് ചർച്ച് കുവൈറ്റ്‌, ബെതേൽ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച്, ന്യൂ ലൈഫ് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് മംഗഫ്, സീയോൻ അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് മഹബൂല എന്നീ സഭകൾ ചേർന്നാണ് ഈ സംയുക്ത ആരാധന ക്രമീകരിക്കുന്നത്. സൗത്ത് ഇന്ത്യ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട് ബഹുമാനപ്പെട്ട കർത്തൃദാസൻ പാസ്റ്റർ റ്റി ജെ സാമുവേൽ സാർ ഈ ആരാധനയിൽ ദൈവവചനത്തിൽ നിന്നും പ്രസംഗിക്കും. കുവൈറ്റിലെ അസംബ്ലിസ് ഓഫ് ഗോഡ് സഭകളുടെ സംയുക്ത ക്വയർ പ്രയ്‌സ് & വർഷിപ്പിന് നേത്ര്വതം നൽകും. കുവൈറ്റിന്റെ എല്ലാ ഭാഗത്ത്‌ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കും.

Sharjah city AG