ഐ പി സി കുമ്പനാട് സെന്റർ പൊതുയോഗം നടന്നു
കുമ്പനാട് : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കുമ്പനാട് സെന്റർ പൊതുയോഗം2022 നവംബർ ഏഴാം തീയതി തിങ്കളാഴ്ച മൂന്നു മണിക്ക് സെന്റർ ഓഫീസ് കോംപ്ലക്സിൽ വച്ച് നടത്തപ്പെട്ടു. ഡോക്ടർ റ്റി.വൽസൺ എബ്രഹാം അസോസിയേറ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ റ്റി ജെ എബ്രഹാം പാസ്റ്റർ റ്റി എ ജോസഫ് എന്നിവർ പ്രസംഗിച്ചു.തുടർന്ന് 2022 -24 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.പ്രസിഡന്റ് പാസ്റ്റർ റ്റി വത്സൻ എബ്രഹാം അസോസിയേറ്റ് സെന്റർ മിനിസ്റ്റർ പാസ്റ്റർ റ്റി ജെ എബ്രഹാം, വൈസ് പ്രസിഡണ്ട് പാസ്റ്റർ എബ്രഹാം ശാമുവേൽ സെക്രട്ടറി പാസ്റ്റർ ബ്ലസൻ കുഴിക്കാല, ജോയിൻ സെക്രട്ടറി ബ്രദർ ബിനോയ് ഇടക്കല്ലൂർ, ട്രഷറർ ബ്രദർ മത്തായി മാത്യു എന്നിവരെയും പൊതുയോഗം തെരഞ്ഞെടുത്തു. കൂടാതെ കമ്മിറ്റി അംഗങ്ങളായി പാസ്റ്റർമാരായ റ്റി എ ജോസഫ്, ബിനു മാത്യു,ജോസ് വർഗീസ്, പിജെ എബ്രഹാം, ഡി സാംകുട്ടി, റ്റി ജി ഫിലിപ്പ്, വിക്ടർ മലയിൽ, എന്നിവരെയും സഹോദരന്മാരായ ജസ്റ്റിൻ നെടുവേലിൽ, മോൻസി കിഴക്കേടത്ത്, ജോൺ ചാണ്ടി, എൻ സി ബാബു, സുനു പി തോമസ്, ജോസ് ഓതറ, എബി തോമസ്, ജോൺ മാത്യു, തുടങ്ങിയവരെയും ഓഡിറ്റേഴ്സ് ആയി ജോർജ് റ്റി സാമുവൽ, ജോൺ തോമസ് എന്നിവരെയും തിരഞ്ഞെടുത്തു.
