ദമാസ്‌കസ് മേഖലയൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതായി സിറിയ
ഡമാസ്‌കസ് : സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിന്റെ സമീപ പ്രദേശങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതായി സിറിയൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ദമാസ്‌കസിനടുത്തുള്ള സ്ഥലങ്ങളിൽ ഇന്ന് പുലർച്ചെ ഇസ്രായേൽ മിസൈലുകൾ തൊടുത്തുവിട്ടതായും വ്യോമ പ്രതിരോധം “മിസൈൽ ആക്രമണത്തെ നേരിടുകയും അവയിൽ ഭൂരിഭാഗവും തകർത്തതായും” സിറിയൻ സൈന്യം പറഞ്ഞു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
