ഓൾ ഇന്ത്യാ ഹ്യൂമൻ റൈറ്റ്സ് ലീഗൽ സെമിനാർ
മംഗലാപുരം : ഓൾ ഇന്ത്യ ഹ്യൂമൻ റൈറ്റ്സിന്റെ നേതൃത്വത്തിൽ ദക്ഷിണ കന്നഡ ജില്ലയിലെ പ്രധാന പട്ടണമായ മംഗലാപുരത്ത് ലീഗൽ സെമിനാർ നടത്തപ്പെടുന്നു. ക്രൈസ്തവ വിരോധങ്ങളുടെ നടുവിൽ ദൈവസഭ നിയമപരമായി എങ്ങനെ മുന്നേറാം എന്നതിനെക്കുറിച്ച് ശുശ്രൂഷകന്മാർക്കും സഭാ പ്രതിനിധികൾക്കും നൽകുന്ന ബോധവൽക്കരണ സെമിനാർ ആണ് ഒക്ടോബർ 26 ആം തീയതി മംഗലാപുരത്ത് ഉള്ള ടൈം സ്ക്വയർ സെൻട്രലിൽ വെച്ച് നടത്തപ്പെടുന്നത്. ഈ സെമിനാറിൽ ഓൾ ഇന്ത്യ ഹ്യൂമൻ റൈറ്റ്സ് ജനറൽസെക്രട്ടറി പാസ്റ്റർ അഗസ്റ്റിൻ, ഹൈക്കോർട്ട് അഡ്വക്കേറ്റ് റോബിൻ ക്രിസ്റ്റഫർ, അഡ്വക്കേറ്റ് ബിജു ചെറിയാൻ എന്നിവർ സെമിനാർ സെക്ഷനുകൾ നയിക്കുന്നു.
