അസംബ്ലീസ് ഓഫ് ഗോഡ് ഈസ്റ്റേണ്‍ റീജിയന് കണ്വന്ഷന് ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ പെന്തക്കോസ്ത് സഭയായ അസംബ്ലീസ് ഓഫ് ഗോഡിന്റെ ഇന്ത്യാ ഫെല്ലോഷിപ്പ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഈസ്റ്റേണ്‍ റീജിയന് കണ്വന്ഷന് ഈയാഴ്ച അനുഗ്രഹീത തുടക്കംകുറിക്കുന്നു. പാസ്റ്റര്‍ നോബിള്‍ പി. തോമസ് (കേരള), ഇവാ. ബ്ലിസ് വര്‍ഗീസ് (ന്യൂയോര്‍ക്ക്) എന്നിവര്‍ വചനം ശുശ്രൂഷിക്കുന്നു. അനുഗ്രഹീത ക്വയര്‍ സംഗീത ആരാധനയ്ക്കും നേതൃത്വം നല്കുന്നു. ഒക്ടോബര്‍ 21 വെള്ളി വൈകിട്ട് 7-നും, ഒക്ടോബര്‍ 22 ശനി വൈകിട്ട് 6.30-നും, ഒക്ടോബര്‍ 23 ഞായര്‍ രാവിലെ 9 നും സഭാ ആരാധനയ്ക്കും കര്തൃമേശയോടുംകൂടി കണ്വന്ഷന് സമാപിക്കുന്നതാണ്. Irwin Altman Middale School, 81-14 257th St, Floral Park (Queens) Newyork 11004-ലാണ് മൂന്നു ദിവസത്തേയും അനുഗ്രഹീത മീറ്റിംഗുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ
കൂടുതല്‍ വിവരങ്ങള്‍ക്ക്: 516 236 6479, 215 205 4525, 484 280 9894.