എ.ജി റാന്നി വെസ്റ്റ് സെക്ഷൻ മീറ്റിംഗ്
റാന്നി : എ.ജി റാന്നി വെസ്റ്റ് സെക്ഷൻ മീറ്റിംഗ് റാന്നി വലിയപറമ്പിൽ ബെഥേൽ എ.ജി സഭയിൽ ഒക്ടോബർ 22നു നടക്കും. പ്രസ്ബിറ്റർ പാസ്റ്റർ സി.വി എബ്രഹാം അധ്യക്ഷത വഹിക്കും. ഡിസ്ട്രിക്ട് സൂപ്രണ്ട് പാസ്റ്റർ ടി. ജെ. സാമുവേൽ പ്രഭാഷണം നടത്തും. 80 വയസ്സിനു മുകളിലുള്ള സഭാംഗങ്ങളെ മീറ്റിംഗിൽ അനുമോദിക്കും. സെക്ഷൻ സെക്രട്ടറി പാസ്റ്റർ ജെയിംസ് മാത്യു നേതൃത്വം നൽകും.
