‘പാകിസ്താന്‍ ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യങ്ങളില്‍ ഒന്ന്’; ബൈഡന്‍
ലോസാഞ്ചൽസ് : ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യങ്ങളിലൊന്നാണെന്ന് പാകിസ്താന്‍ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍.ആണവ ആയുധങ്ങളുടെ ശേഖരത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ലോസ് ആഞ്ജലിസില്‍ നടന്ന ഡെമോക്രാറ്റിക് കോണ്‍ഗ്രഷണല്‍ കാമ്പയിന്‍ കമ്മിറ്റി ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ബൈഡന്‍. ബൈഡന്റെ പ്രസ്താവന ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്യുകയോ ഈ സമയം അദ്ദേഹം ടെലിപ്രോംപ്റ്റര്‍ ഉപയോഗിക്കുകയോ ചെയ്തിരുന്നില്ല. ലോകത്ത് മറ്റൊരു രാഷ്ട്രത്തലവനുമായും സമയം ചിലവഴിച്ചതിനേക്കാള്‍ കൂടുതല്‍ സമയം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമൊത്താണ് താന്‍ ചിലവാക്കിയിട്ടുള്ളതെന്നും ബൈഡന്‍ ചടങ്ങില്‍ പറഞ്ഞു.
