കാറപകടത്തിൽ പാസ്റ്റർ മരണമടഞ്ഞു
വിസ്കോൺസിൻ: ജോലിക്ക് പോകുന്നതിനിടെ വാഹനാപകടത്തിൽ പാസ്റ്റർ കൊല്ലപ്പെട്ടു.മിൽവാക്കിയിലെ ഗ്രേസ് ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ചിലെ പാസ്റ്ററായ ആരോൺ സ്ട്രോങ്ങിനെ (40) ബുധനാഴ്ച രാവിലെ യാത്രയിൽ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പാസ്റ്ററെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പാസ്റ്ററായ ആരോൺ ഏഴ് വർഷമായി ബൈബിൾ ക്ലാസുകൾ, ശിഷ്യത്വ ശുശ്രൂഷകൾ, കോളേജ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചുള്ള ശുശ്രൂഷ എന്നിവയ്ക്ക് മേൽനോട്ടം വഹിക്കുന്ന 1,100 അംഗങ്ങളുള്ള ഗ്രേസ് സഭ ശുശ്രുഷകനായിരുന്നു.
