ലഹരി വിരുദ്ധ റാലി സമാപിച്ചു
കോട്ടയം : ദൈവസഭ കേരള റീജിയൻ ശതാബ്ദി കൺവൻഷനോടനുബന്ധിച്ച് പ്രയർ സെൽ ഡിപ്പാർട്ടുമെൻ്റ് നടത്തിയ ലഹരി വിരുദ്ധ സുവിശേഷ സന്ദേശ റാലി തിരുവനന്തപുരത്തു നിന്നും ആരംഭിച്ച് കോട്ടയത്ത് സമാപിച്ചു. ഡയറക്ടർ ജോസഫ് തോമസ് നേതൃത്വം നല്കിയ റാലിയിൽ ദൈവദാസന്മാരായ മനോജ്, കെ. ജെ. ജയിംസ്, വി. സി. സിജു, ജെബു ജോൺസൻ, സണ്ണി പി ജോയി, ബിനു പി മോസസ്, ജോർജ്, സജിത്ത് എന്നിവർ വിവിധ സ്ഥലങ്ങളിൽ സന്ദേശം നല്കി. കോട്ടയം പാക്കിൽ കവലയിൽ നടന്ന സമാപന സമ്മേളനത്തിൽ പാ. സി. ജെ.വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.. പാ. രാജൻ മാത്യു ആമുഖ പ്രസംഗം നടത്തി. പാ. മാത്യു ശമുവേൽ സമീപന സന്ദേശം നല്കി. അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ.എൻ.പി.കൊച്ചുമോൻ ശതാബ്ദി കൺവൻഷൻ വിശദീകരണം നല്കി.. പാ. സണ്ണി ജോസഫ്, പാ. സുനിൽ ചാക്കോ, ബ്രദർ. ലീനോസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു . നിരവധി ദൈവദാസന്മാരും വിശ്വാസികളും സമാപന സമ്മേളനത്തിൽ പങ്കെടുത്തു..
