കാർട്ടൂൺ നെറ്റ് വർക്ക് ഇനിയില്ല; സംപ്രേക്ഷണം നിർത്തുന്നു
അറ്റ്ലാന്റ, (ജോർജിയ): 90 കളിലെ കുട്ടികളെ മുഴുവൻ കാർട്ടൂൺ കാണാൻ പഠിപ്പിച്ച കാർട്ടൂൺ നെറ്റ് വർക്ക് സംപ്രേക്ഷണം നിർത്തുന്നതായി റിപ്പോർട്ടുകൾ. കാർട്ടൂൺ നെറ്റ്വർക്കിന്റെ ലയന വാർത്ത വാർണർ ബ്രദേഴ്‌സ് പുറത്തുവിട്ടതോടെ ഇക്കാര്യത്തിൽ ഏകദേശ സ്ഥിരീകരണം വന്നിരിക്കുന്നത്. ഇതോടെ ട്വിറ്ററിലും \’RIP കാർട്ടൂൺ നെറ്റ് വര്ക്ക്\’ എന്ന ഹാഷ്ടാഗ് ട്രെന്റിങ്ങിൽ ഇടം പിടിച്ചു.
1992 ഒക്ടോബർ ഒന്നിനാണ് ചാനൽ ആരംഭിക്കുന്നത്. ബെറ്റി കോഹനാണ് ചാനൽ ആരംഭിക്കുന്നത്. പതിറ്റാണ്ടുകളായി നെഞ്ചേറ്റിയ ഒരു യുഗത്തിന്റെ അവസാനമെന്നാണ് പലരും ഈ വാർത്തയോട് പ്രതികരിച്ചത്. ബുധനാഴ്ചയാണ് വാർണർ ബ്രദേഴ്സ് ആനിമേഷനും കാർട്ടൂൺ നെറ്റ്വർക്ക് സ്റ്റുഡിയോയും ലയിപ്പിക്കുമെന്ന വാർത്തകൾ പുറത്ത് വന്നത്.വാർണർ ബ്രദേഴ്‌സ് നിരവധി ജീവനക്കാരെ പിരിച്ചുവിട്ടതായി വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ റിപ്പോർട്ട് വന്നത്. കമ്പനിയുടെ തൊഴിലാളികളിൽ 26% വരുന്ന 82 സ്‌ക്രിപ്റ്റഡ്, സ്‌ക്രിപ്റ്റ് ചെയ്യാത്ത, ആനിമേഷൻ ജീവനക്കാരെ പിരിച്ചുവിട്ടതായാണ് വാർത്ത.
