15മത് വെയിൽസ് കൺവൻഷൻ ഒക്ടോബർ 15ന്
യു.കെ : ഐ.എ.ജി യു.കെയുടെ ആഭിമുഖ്യത്തിൽ 15മത് വെയിൽസ് കൺവൻഷൻ ഒക്ടോബർ 15 വൈകിട്ട് 5.30 നു കാർഡിഫ് ലാനിടെയിനിലെ ഗ്ലെൻവുഡ് ചർച്ച് സെന്ററിൽ നടക്കും. പാസ്റ്റർമാരായ രവി മണി, ബിനോയ് എബ്രഹാം എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. ഐ.എ.ജി വെയിൽസ് ടീമും റൊയൽ സിഗ്നെറ്റി പാസ്റ്റർ സാം മാത്യുവും സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ ഫിലിപ്പ് ജോർജ് കൺവൻഷൻ കൺവീനറായി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
