1 കോടിരൂപയുടെ സ്‌കോളര്‍ഷിപ്പ് നേടി ജെനീറ്റ
യുഎഇ: സിംവില്‍സ് സര്‍വ്വകലാശാലയില്‍ (ഹംഗറി )ജനറല്‍ മെഡിസിന്‍ തുടർപഠനത്തിനായി ജെനീറ്റ എല്‍സ ബിജുവിനു സ്‌കോളര്‍ഷിപ്പ് ലഭിച്ചു. കൊല്ലം കുണ്ടറ കടയില്‍ വീട്ടില്‍ ബിജു ജോര്‍ജ്ജിന്റേയും പത്തനംതിട്ട ചന്ദനപ്പള്ളി മേലിതില്‍ വീട്ടില്‍ ആലീസ് ജോര്‍ജിന്റേയും മകളാണ് ജെനീറ്റ. സീയോൻ ചർച്ച് ഓഫ് ഗോഡ്, അൽ ഐനിലെ സഭ അംഗങ്ങളാണിവർ. ഉക്രെയ്നിൽ നിന്ന് മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥിയായിരുന്നു ജെനിറ്റ. ഹംഗറിയിലെ ബുഡാപെസ്റ്റിലുള്ള സെമ്മൽവീസ് യൂണിവേഴ്സിറ്റിയിൽ വിദ്യാഭ്യാസം തുടരുന്നതിന് ജനറൽ മെഡിസിനിൽ സ്റ്റൈപെൻഡിയം ഹംഗറിക്കം പ്രോഗ്രാമിലൂടെ (ഏകദേശം 1 കോടി ഇന്ത്യൻ രൂപ) പൂർണ്ണ സ്കോളർഷിപ്പ് ആണ് ജെനീറ്റയ്ക്കു ലഭിച്ചിരിക്കുന്നത്. ജോർജ്ജി ആണ് സഹോദരൻ .
