ദേവാലയം ആക്രമിക്കാൻ ശ്രമം
ഒക്ലഹോമ: ഒക്ലഹോമയിൽ തുൾസ ഹോളി ഫാമിലി കത്തീഡ്രലിൽ ആക്രമിക്കാൻ ശ്രമം. ദേവാലയത്തിലെ ജീവനക്കാരനെ വാളുകൊണ്ട് ആക്രമിക്കുകയും ദൈവാലയത്തിനു തീകൊളുത്തുകയും ചെയ്യാൻ ശ്രമിച്ച ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകുന്നേരം നാല് മണിയോടെ ഹോളി ഫാമിലി കത്തീഡ്രലിൽ അക്രമി എത്തുകയും, ജീവനക്കാരനെ വാളുകൊണ്ട് ആക്രമിക്കുകയുമായിരുന്നു. പിന്നീട് കത്തീഡ്രൽനു തീയിടാൻ ശ്രമം നടത്തുകയും ചെയ്തു. ആക്രമണത്തിനിരയായ ജീവനക്കാരന് പരിക്കേറ്റതായി എടിഎഫിലെ ആഷ്ലി സ്റ്റീവൻസ് പറഞ്ഞു, ദേവാലയത്തിനു സമീപം കുട്ടികൾ ഉണ്ടായിരുന്നുവെന്നും എന്നാൽ കുട്ടികൾക്ക് പരിക്കുകളൊന്നുമില്ലായെന്നും ഫ്രാങ്ക്ലിൻ പറഞ്ഞു. ഷെറിഡനിൽ വെച്ച് പോലീസ് പ്രതിയെ പിടികൂടി. ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള സംഘം സംഭവത്തെ പറ്റി അന്വേഷണം നടത്താൻ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. റോൺ നോട്ട്സൺ എന്ന ജീവനക്കാരനാണ് അക്രമിയെ തടയാൻ ശ്രമിക്കുന്നതിനിടയിൽ കൈയിൽ പരിക്കേറ്റതെന്ന് കത്തീഡ്രൽ റെക്ടർ ഫാ. ഗാരി കാസ്റ്റിൽ വെളിപ്പെടുത്തി. തുൾസ പോലീസ് മേധാവി വെൻഡൽ ഫ്രാങ്ക്ലിൻ ട്വീറ്റ് ചെയ്തു.
