മ്യാൻമർ അഭയാർത്ഥികളെ പിന്തിരിപ്പിക്കരുതെന്ന് തായ്‌ലൻഡ്
നയ്പിഡോ: മ്യാൻമർ അഭയാർത്ഥികളെ സംഘർഷഭരിതമായ കാരെൻ സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരരുതെന്ന് അധികൃതരോട് ആവശ്യപ്പെട്ട് തായ് അവകാശ സംഘടനകൾ .അതിർത്തിയുടെ തായ് ഭാഗത്ത് അഭയം പ്രാപിച്ച ഒരു കൂട്ടം വിദ്യാർത്ഥികൾ മ്യാൻമറിലേക്ക് മടങ്ങാൻ നിർബന്ധിതരായത്തിനു പിന്നാലെയാണ് ആവശ്യം ഉന്നയിച്ചു തായ് സംഘടനകൾ രേഗത്തെത്തിയിരിക്കുന്നത്. സെപ്തംബര് 30 നു വിദ്യാർത്ഥികളെ മ്യാൻമറിലേക്ക് കൊണ്ടുപോകുകയായിരുന്ന ബോട്ടുകളിലൊന്ന് മറ്റൊരു ബോട്ടിൽ ഇടിച്ച് ബോട്ട് മുങ്ങുകയായിരുന്നു. വിദ്യാർഥികൾ നീന്തി രക്ഷപെടാൻ നിർബന്ധിതരാവുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
