ഫ്ലോറിഡയിൽ നാശം വിതച്ച് ഇയാൻ ചുഴലിക്കാറ്റ്
നേപ്പിൾസ്: യുണൈറ്റഡ് സ്റ്റേറ്റ്സിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ കൊടുങ്കാറ്റുകളിലൊന്നായ ഇയാൻ ചുഴലിക്കാറ്റ് തെക്കുപടിഞ്ഞാറൻ ഫ്ലോറിഡയിലേക്ക് ആഞ്ഞടിച്ചു, തെരുവുകളിലും കെട്ടിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്, ഒരു ദശലക്ഷത്തിലധികം ആളുകൾക്ക് വൈദ്യുതി തടസം നേരിട്ടിരിക്കുകയാണ്. റിമോട്ട് ഏരിയയിൽ വിനാശകരമായ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുള്ളതായി അധികൃതർ അറിയിച്ചു.
ഇന്നലെ പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് കായോ കോസ്റ്റയ്ക്ക് സമീപം ചുഴലിക്കാറ്റ് എത്തിയത്. മണിക്കൂറിൽ 240 കിലോമീറ്റർ (150 മൈൽ) വേഗതയിൽ കാറ്റ് വീശുമെന്ന് യുഎസ് നാഷണൽ ചുഴലിക്കാറ്റ് (NHC) അറിയിച്ചു. പ്രദേശത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകി.
