ബ്രിട്ടീഷ് രാജ്ഞിയെ പ്രശംസിച്ചതിന് ക്ഷമാപണം നടത്തി ചൈനീസ് ഗായകൻ
ഹോങ്കോംഗ് : ബ്രിട്ടനിലെ അന്തരിച്ച എലിസബത്ത് രാജ്ഞിയെ പ്രശംസിച്ചതിന് ചൈനയിലെ ദേശീയവാദികൾ പ്രതിഷേധം പ്രകടിപ്പിച്ചതിനെ തുടർന്ന് ഹോങ്കോംഗ് താരം ലോ കാർ യിംഗ് ക്ഷമാപണം നടത്തുകയും തൻറെ ദേശസ്നേഹം പ്രഖ്യാപിക്കുകയും ചെയ്തു. എലിസബത്ത് രാജ്ഞിയുടെ ഭരണകാലത്ത് ഹോങ്കോംഗ് ഒരു അനുഗ്രഹീത ഭൂമിയായിരുന്നു എന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് ദേശീയവാദികൾക്കിടയിൽ രോഷവും വിമർശനവും ഉളവാക്കിയത്.
പിന്നാലെ, ലോ കാർ യിംഗ് , മരിച്ച പ്രായമായ ഒരു സ്ത്രീക്ക് അനുശോചനം അറിയിക്കുക എന്നതായിരുന്നു തന്റെ യഥാർത്ഥ ഉദ്ദേശം, താൻ പറഞ്ഞതിനെ അമിതമായി വ്യാഖ്യാനിക്കരുതെന്ന് എല്ലാവരോടും അഭ്യർത്ഥിക്കാൻ താൻ ആഗ്രഹിക്കുന്നു എന്ന്, 75-കാരൻ ലോ കാർ യിംഗ് എന്ന താരം ചൈനീസ് ഭാഷയിൽ ക്ഷമാപണം നടത്തി.
