ഐപിസി ഓസ്ട്രേലിയ ഏകദിന മീറ്റിംഗ്
മെൽബൺ : ഐപിസി ഓസ്ട്രേലിയ റീജിയന്റെ സെപ്റ്റംബറിലെ മാസയോഗം സെപ്റ്റംബർ 17 ശനിയാഴ്ച്ച വൈകിട്ട് 6.30 മുതൽ 8.30 വരെ സൂമിലൂടെ നടക്കും. ഐപിസി ഓസ്ട്രേലിയ റീജിയൻ പ്രസിഡണ്ട് പാസ്റ്റർ വർഗീസ് ഉണ്ണൂണ്ണി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
പാസ്റ്റർ ബിജു സി.എക്സ് പ്രസംഗിക്കും. ജോബിൻ ജെയിംസ് & ടോമി ഉണ്ണൂണ്ണി എന്നിവരുടെ നേതൃത്വത്തിൽ ഐപിസി ഓസ്ട്രേലിയ റീജിയൻ ക്വയർ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നും യോഗത്തിൽ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
സൂം ഐ ഡി : 733 7337777. പാസ്കോഡ് : 54321
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ എലിയാസ് ജോൺ: +61 423804644 , സന്തോഷ് ജോർജ്ജ്: +61 423743267
