ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ Y. P. E & S. S സംസ്ഥാന ക്യാമ്പ് അവസാനിച്ചു
നെടുങ്ങാടപ്പള്ളി: ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ Y. P. E & S. S സംസ്ഥാന ക്യാമ്പ് അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് Rev. N. P കൊച്ചുമോന്റെ സമാപന സന്ദേശത്തോടു കൂടി അവസാനിച്ചു.വ്യത്യസ്തരായിരിക്കുക എന്ന തീമിനെ അധികരിച്ചുകൊണ്ട് യുവതി യുവാക്കൾ വ്യത്യസ്തരായിരിക്കണം എന്നും, എങ്ങനെ വ്യത്യസ്തരാകാമെന്നും സംസാരിച്ചു. ലോകത്തോട് സമരസപ്പെടാതെ ദൈവവിളിക്ക് ഒത്തവണ്ണം ജീവിക്കണമെന്ന് അദ്ദേഹം പറഞ്ഞു. Y. P. E സ്റ്റേറ്റ് പ്രസിഡന്റെ പാസ്റ്റർ ജബു ജോൺസൺ കുറ്റപ്പുഴ അധ്യക്ഷനായിരുന്നു. സൺഡേ സ്കൂൾ പ്രസിഡന്റെ pr. V. C സിജു, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, സെന്റർ പാസ്റ്റേഴ്സ്, ഡിപ്പാർട്ട്മെന്റ് ഡയറക്ടേഴ്സ്, YPE & S. S ബോർഡ് മെമ്പേഴ്സ് എന്നിവർ സംബന്ധിച്ചു. ക്യാമ്പിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി വെള്ളൂർ സെന്റർ വിജയിച്ചു. ട്രോഫിയും,30000 രൂപ ക്യാഷ പ്രൈസും ഓവർസിയർ നൽകി. രണ്ടാം സ്ഥാനം കുമ്പനാട് സെന്റർ. മറ്റു വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടത്തപ്പെട്ടു. പാസ്റ്റർ ഷാജിമോൻ തോമസ് പ്രാർത്ഥിച്ച് സമ്മേളനം അവസാനിച്ചു.
