സ്‌കൂളുകളിൽ മയക്കുമരുന്ന് ദുരുപയോഗം വർദ്ധിക്കുന്നതായി ബിഷപ്പുമാരുടെ മുന്നറിയിപ്പ്
കാമറൂൺ:സ്കൂളുകളിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ദുരുപയോഗത്തിന്റെയും അക്രമത്തിന്റെയും ആവൃത്തിയെക്കുറിച്ച് ഞങ്ങൾ ആശങ്കാകുലരാണ് കാമറൂൺ ബിഷപ്പുമാർ. സൈന്യവും വിഘടനവാദി മിലിഷ്യകളും തമ്മിൽ ആഭ്യന്തരയുദ്ധം നടക്കുന്ന കാമറൂണിലെ ആംഗ്ലോഫോൺ പടിഞ്ഞാറൻ പ്രദേശമായ ബമെൻഡയിലെ സഭാ പ്രവിശ്യയിലെ ബിഷപ്പുമാരുടെ നിരാശയാണ് ചൂണ്ടിക്കാണിക്കുന്നത്. 2021/2022 സ്കൂൾ വർഷത്തിൽ രാജ്യത്തുടനീളമുള്ള സ്കൂളുകളിൽ രജിസ്റ്റർ ചെയ്ത ദുരുപയോഗവും അക്രമവും,വിദ്യാർത്ഥികൾ മയക്കുമരുന്ന് ലഭിക്കാതെ വരുമ്പോൾ അധ്യാപകരെയോ അവരുടെ സമപ്രായക്കാരെയോ കൊല്ലുന്നതിനോ ഉള്ള മനോഭാവങ്ങൾ ഉണ്ടാകുന്നതായി ബിഷപ്പുമാർ പറഞ്ഞു, അത്തരം സ്വയം നശീകരണ പ്രവർത്തനങ്ങൾ സ്കൂളുകളിലെ വിദ്യാഭ്യാസത്തിന്റെ പ്രവർത്തനങ്ങളെ നശിപ്പിക്കും എന്ന് ബിഷപ്പുമാർ ആശങ്ക പ്രകടിപ്പിച്ചു.