ഫാമിലി, വിസിറ്റിങ് വിസകൾ അനുവദിക്കുന്നത് നിർത്തലാക്കി കുവൈറ്റ്
യുഎഇ:കുടുംബ സന്ദർശന വിസകളും ടൂറിസ്റ്റ് വിസകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശികളുടെ ആശ്രിതർക്കുള്ള വിസ അപേക്ഷകൾ തൽക്കാലത്തേയ്ക്ക് സ്വീകരിക്കേണ്ടെന്നാണ് അധികൃതരുടെ നിർദേശം. ഇതു സംബന്ധിച്ച അറിയിപ്പ് രാജ്യത്തെ ആറു ഗവർണറേറ്റിലെയും റെസിഡൻസി അഫയേഴ്സ് ഡിപ്പാർട്ട്മെന്റുകൾക്ക് ലഭിച്ചതായി റിപ്പോർട്ട് ചെയ്യുന്നു.
