Ultimate magazine theme for WordPress.

ക്രൈസ്തവ പുരോഹിതർക്കെതിരായ പീഡനം രൂക്ഷമാകുന്നു

പ്രസിഡന്റ് ഡാനിയേൽ ഒർട്ടെഗയുടെ ഭരണം സഭയെ രാഷ്ട്രീയ ശത്രുവായി ചിത്രീകരിക്കുന്നതിനാൽ നിക്കരാഗ്വയിൽ കത്തോലിക്കാ പുരോഹിതർക്കെതിരായ പീഡനം അതി ശക്തമായി

കരീബിയൻ: നിക്കരാഗ്വൻ ക്രൈസ്തവ പുരോഹിതന്മാർക്കെതിരെ പീഡനം രൂക്ഷമാകുന്നു. ഒരു ദിവസത്തിനുള്ളിൽ പല ഇടങ്ങളിലായി 4 വൈദികരെയാണ് ശുശ്രുഷകൾക്ക് സമ്മദിക്കാതെ തടഞ്ഞു വെച്ചത്. സഭയെ സർക്കാർ അടിച്ചമർത്തുന്നതിന്റെ ഏറ്റവും പുതിയ സംഭവത്തിൽ ഒന്നാണ് ഇത്. ഒരു നിക്കരാഗ്വൻ പുരോഹിതനെ അദ്ദേഹത്തിന്റെ ഇടവകയിൽ തടഞ്ഞു വെച്ചു.
അതേ ദിവസം, മരിയൻ ആഘോഷത്തിനായി മാതഗൽപയിലെ കത്തീഡ്രലിലേക്ക് പോകുന്നതിൽ നിന്ന് മറ്റ് രണ്ട് വൈദികരെ തടഞ്ഞതായും വൈദീകർ പറയുന്നു. പള്ളിയിൽ കുർബാന നടത്തുന്നതിനായി പോയ ഫാദർ ഓസ്‌കർ ബെനവിഡെസിനെ കുർബാന നടത്താതിരിക്കാൻ തടഞ്ഞുവെച്ചു. പുരോഹിതർക്ക് തങ്ങളെ തടങ്കലിൽ വച്ചതിന്റെ കാരണങ്ങളോ തങ്ങൾക്കെതിരെയുള്ള കേസ് എന്താണെന്നോ അറിയില്ല,സിയുന രൂപത അതേ ദിവസം പ്രസ്താവനയിൽ പറഞ്ഞു. ആഗസ്റ്റ് 4 മുതൽ രൂപതയുടെ ക്യൂറിയൽ ഓഫീസുകളിൽ ആറ് വൈദികരെയും അഞ്ച് കത്തോലിക്കരെയും പോലീസ് തടഞ്ഞുവെച്ചിരുന്നു.
പ്രസിഡന്റ് ഡാനിയേൽ ഒർട്ടെഗയുടെ ഭരണം സഭയെ രാഷ്ട്രീയ ശത്രുവായി ചിത്രീകരിക്കുന്നതിനാൽ നിക്കരാഗ്വയിൽ കത്തോലിക്കാ പുരോഹിതർക്കെതിരായ പീഡനം അതി ശക്തമായി.അടിച്ചമർത്തൽ സഭയുടെ ചാരിറ്റി, വിദ്യാഭ്യാസ പദ്ധതികൾ നിർത്തി, മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി പോലും രാജ്യത്ത് നിന്ന് പുറത്താക്കപ്പെട്ടു. സർക്കാർ നടപടികൾ കത്തോലിക്കരുടെ ആരാധനാസ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുകയും ദിവ്യബലിയുടെ ഘോഷയാത്രകളും ആഘോഷങ്ങളും തടസ്സപ്പെടുത്തുകയും ചെയ്തു.

Leave A Reply

Your email address will not be published.