Ultimate magazine theme for WordPress.

മതരാഷ്ട്രീയത്തിനെതിരെ ക്രിസ്ത്യന്‍ നേതാക്കള്‍

അബൂജ: പൊതു തിരഞ്ഞെടുപ്പില്‍ പ്രസിഡന്‍ഷ്യല്‍ പദവികളിലേക്ക് ക്രൈസ്തവരെ ഒഴിവാക്കുന്ന ഓള്‍ പ്രോഗസീവ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചുക്കൊണ്ട് പാര്‍ട്ടിയിലെ വടക്കന്‍ നൈജീരിയയില്‍ നിന്നുള്ള ക്രൈസ്തവ നേതാക്കള്‍ യോഗം ചേര്‍ന്നു. ക്രൈസ്തവര്‍ക്കും മുസ്ലീങ്ങള്‍ക്കും തുല്യ പ്രാതിനിധ്യം നല്‍കാത്തവര്‍ക്ക് വോട്ട് ചെയ്യരുതെന്ന് യോഗത്തില്‍ പങ്കെടുത്ത ക്രിസ്ത്യന്‍ നേതാക്കള്‍ നൈജീരിയന്‍ ജനതയോട് ആഹ്വാനം ചെയ്തു. 2023-ലെ പൊതുതിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് – വൈസ് പ്രസിഡന്റ് പദവികളിലേക്ക് മുസ്ലീങ്ങളെ മാത്രം പരിഗണിച്ച എ.പി.സി യുടെ തീരുമാനം തങ്ങളെ ഞെട്ടിച്ചുവെന്ന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച ലാവല്‍ പറഞ്ഞു. വടക്കന്‍ മേഖലയിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള ഒരു വലിയ ഗൂഢലോചനയുടെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായി ബോലാ ടിനുബുവിനെയും, സെനറ്റര്‍ കാഷിം ഷെട്ടിമയെ വൈസ്-പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായും പ്രഖ്യാപിച്ചത്. ഇരുവരും ഇസ്ലാം മതസ്ഥരാണ്. പൊതുതിരഞ്ഞെടുപ്പില്‍ ഇസ്ലാം മതസ്ഥര്‍ക്ക് മാത്രം പ്രാതിനിധ്യം നല്‍കിയാല്‍ അത് രാഷ്ട്രത്തിന്റെ ഐക്യത്തെ ബാധിക്കുമെന്ന് നൈജീരിയന്‍ മെത്രാന്‍ സമിതി മുന്നറിയിപ്പ് നല്‍കി ഒരു മാസത്തിനുള്ളിലാണ് ഈ പ്രഖ്യാപനം നടന്നത്.

Sharjah city AG