യുക്രൈന്‍ ജനതയെ ചേര്‍ത്തുപിടിച്ച് യുഎസ് ക്രൈസ്തവർ
കീവ്:വലിയ ദുരിതത്തിലൂടെ കടന്നുപോകുന്ന യുക്രൈൻ ജനതയെ ചേര്‍ത്തുപിടിച്ച് അമേരിക്കയിലെ ക്രൈസ്തവ വിശ്വാസികൾ. ഭക്ഷണസാധനങ്ങളും, മരുന്നുകളും, മറ്റ് അവശ്യവസ്തുക്കളും ക്രൈസ്തവ സഭകളുടെ സഹായത്തോടെയാണ് യുക്രൈനിലെ ജനങ്ങളിലേക്ക് എത്തിക്കുന്നത്. അമേരിക്കയിൽ നിന്നും ശേഖരിക്കുന്ന വസ്തുക്കൾ സ്ലാവിക് ഗോസ്പൽ അസോസിയേഷൻ എന്ന പ്രസ്ഥാനം മുഖാന്തരമാണ് വിതരണം ചെയ്യുന്നത്. ബാപ്റ്റിസ്റ്റ് യൂണിയൻ അടക്കമുള്ള ഇവാഞ്ചലിക്കൽ സഭകളുടെ വലിയൊരു ശൃംഖല വഴി പോളണ്ടിൽ നിന്നും തരംതിരിച്ച് എത്തുന്ന സാധനങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നു. 5 മാസത്തിനിടെ പലചരക്ക് സാധനങ്ങൾ അടങ്ങിയ 1,24,000 കിറ്റുകളും, 54 ലക്ഷത്തോളം ഭക്ഷണപ്പൊതികളും ആവശ്യക്കാരിലേക്ക് എത്തിച്ചു. പ്രാദേശിക തലത്തിൽ വിശ്വാസികൾ സുവിശേഷം പങ്കുവയ്ക്കുകയും, അവരവരുടെ ഭാഷകളിലുള്ള വിശുദ്ധ ബൈബിൾ കൈമാറുകയും ചെയ്തുവരുന്നുണ്ട്. 35 ലക്ഷത്തോളം ആളുകളാണ് ഇതുവരെ അഭയാർത്ഥികളായി മാറിയിരിക്കുന്നത്. യുക്രൈനിലെയും, പോളണ്ടിലെയും ദേവാലയങ്ങളാണ് ഇവരിൽ പലർക്കും അഭയകേന്ദ്രങ്ങളായി മാറിയിരിക്കുന്നത്.
