ചൈനീസ് സർക്കാർ പള്ളി തകർത്തു
ബെയ്ജിംഗ്:ചൈനയിലെ ഹെബെയ് പ്രവിശ്യയിലെ അധികാരികൾ ഭൂഗർഭ കത്തോലിക്കാ പള്ളി തകർത്തു, ഷിജിയാഷുവാങ് നഗരത്തിലെ ലുവാഞ്ചെങ് ജില്ലയിലെ യൂടോംഗ് ഗ്രാമത്തിൽ ഭൂഗർഭ കത്തോലിക്കാ സഭ ആണ് തകർത്തത്. സർക്കാർ നിയന്ത്രണത്തിലുള്ള ബോഡിയിൽ ചേരാൻ വിസമ്മദിച്ചതിനാണ് അധികാരികൾ പള്ളി തകർത്തത്. തുടർന്ന് കത്തോലിക്കാ പുരോഹിതന്മാർക്കെതിരെയുള്ള അടിച്ചമർത്തൽ ശക്തമാക്കി. ആയിരക്കണക്കിന് ആളുകളുടെ യോഗസ്ഥലവും പ്രാർത്ഥനാ വേദിയുമായിരുന്ന പള്ളി ജൂൺ 27-ന് നശിപ്പിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. സംസ്ഥാന തലസ്ഥാനമായ ഷിജിയാസുവാങ് സിറ്റിയിൽ നിന്ന് 20 കിലോമീറ്റർ അകലെയായിരുന്നു പള്ളി.ഷെങ്‌ഡിംഗ് രൂപതയിലെ മിക്ക വൈദികരിൽ നിന്നും വ്യത്യസ്തമായി, സർക്കാർ അനുവദിച്ച ചൈനീസ് കാത്തലിക് പാട്രിയോട്ടിക് അസോസിയേഷനിൽ ചേരാനുള്ള കരാറിൽ ഒപ്പിടാൻ വിസമ്മതിച്ചതിനെ തുടർന്നാണ് പൊളിക്കൽ നടന്നതെന്ന് പള്ളിയുടെ നേതാവ് ഡോങ് ബാവോലു പറഞ്ഞു.
ദുഃഖിതരായ പ്രാദേശിക കത്തോലിക്കർ നിശബ്ദരായി നോക്കിനിൽക്കെ, കെട്ടിടം നീക്കം ചെയ്യാൻ അധികാരികൾ തൊഴിലാളികളെ നിയോഗിക്കുകയായിരുന്നു.
