മലയാളി പെന്തെക്കോസ്ത് നഴ്സിന് പ്രധാനമന്ത്രിയുടെ അഭിനന്ദനങ്ങൾ
ഗുജറാത്ത്:സൂററ്റ് അപൂർവ ഹോസ്പിറ്റലിൽ നേഴ്‌സ് ആയ ഏലിയാമ്മ ജോൺ ( അനു തോമസ് ) കോവിഡ് കാലഘട്ടത്തിൽ ഏകദേശം 20000 പേർക്ക് വാക്സിൻ കൊടുത്തതിനു അഭിനന്ദനങ്ങൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സൂററ്റ് സിറ്റി ഐപിസി സഭാംഗം ആണ് ഏലിയാമ്മ ജോൺ. സൂററ്റ് അൽത്താനിൽ താമസിക്കുന്ന തോമസ് മാത്യുവിന്റെ ഭാര്യ ആണ് ഏലിയാമ്മ മക്കൾ. ബാസ്റ്റിൻ തോമസ്, അൻസു തോമസ്, കോട്ടയം കാനം കുന്നേൽ വീട്ടിൽ ജോണിന്റെയും ശോശാമ്മയുടെയും മൂത്ത മകൾ ആണ്. കഴിഞ്ഞ 25 വർഷമായി സൂറത്തിൽ നേഴ്സ് ആയി ജോലി ചെയ്യുകയാണ് കോട്ടയം സ്വദേശിയായ ഏലിയാമ്മ ജോൺ.
