ദേശീയ പതാക ഇനി രാത്രിയും പറത്താം
ന്യൂഡൽഹി:പൊതുജനങ്ങൾക്ക് പൊതുസ്ഥലത്തും വീടുകളിലും ദേശീയ പതാക പകലും രാത്രിയും പറത്താൻ അനുമതി. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 13, 14, 15 തീയതികളിൽ വീടുകളിലെല്ലാം ദേശീയപതാക ഉയർത്താനുള്ള ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലാണ് ദേശീയപതാക നിയമത്തിൽ മാറ്റം വരുത്തിയത്.ദേശീയപതാക സൂര്യോദയത്തിനു ശേഷം മാത്രം ഉയർത്തുകയും സൂര്യാസ്തമയത്തിനു മുൻപ് താഴ്ത്തി സുരക്ഷിതമാക്കി വയ്ക്കുകയും വേണമെന്നാണു നിലവിലെ നിയമം. ഇതു മാറ്റിയാണ്, പതാക ഉയർത്തിയ നിലയിൽത്തന്നെ രാത്രിയും നിലനിർത്താമെന്ന ഭേദഗതി. യന്ത്രനിർമ്മിതമോ പോളിസ്റ്ററിൽ നിർമ്മിച്ചതോ ആയ പതാകകൾക്കുള്ള വിലക്കും പിൻവലിച്ചു. പുതിയ ഭേദഗതി അനുസരിച്ച് കോട്ടൻ, പോളിസ്റ്റർ, ഖാദി, സിൽക്ക് ഖാദി, കമ്പിളി തുടങ്ങിയവ കൊണ്ടൊക്കെ നിർമ്മിച്ച പതാകകൾ അനുവദിക്കും.
