വിജയികളെ ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു
രാജകുമാരി:ഇക്കഴിഞ്ഞ എസ് എസ് എൽ സി -+2 പരീക്ഷകളിൽ വിജയികളായ പ്രയ്സൺ ഡേവിഡ്, ബ്ലസി മോൾ ബോവസ് , അക്സ തോമസ് എന്നിവരെ രാജകുമാരി പാസ്റ്റേഴ്‌സ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ക്യാഷ് അവാർഡ് നൽകി അനുമോദിച്ചു. കുരുവിളാസിറ്റി സോൾ വിന്നിംഗ് ചർച്ചിൽ വെച്ച് 21.07.2022 വ്യാഴാഴ്ച നടന്ന അനുമോദനയോഗത്തിൽ ഫെലോഷിപ്പിന്റെ സെക്രട്ടറി പാ: പ്രിൻസ് തോമസ് ജോൺ അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പാ: ജനാദ്ദനൻ റ്റി റ്റി സമ്മേളനം ഉദ്ഘാടനം ചെയ്തു , രക്ഷാധികാരി പാ:ബിനോയി മാത്യു, ഫിലിപ്പ് മാത്യു, എന്നിവർ അവാർഡുകൾ വിതരണം ചെയ്തു.
