മധ്യ അമേരിക്കയിൽ ബോണി ചുഴലിക്കാറ്റ് മൂന്ന് മരണം
ഒക്കലഹോമ: മധ്യ അമേരിക്കയിൽ നിന്നും മെക്സിക്കോയിലേക്ക് ദിശ മാറിയ ബോണി ചുഴലിക്കാറ്റിൽ മുന്ന് മരണം. എൽ സാൽവഡോറിൽ ഒരാളും നിക്കരാഗ്വയിൽ മറ്റ് രണ്ട് പേരും ആണ് കൊല്ലപ്പെട്ടത്. കൊടുങ്കാറ്റ് അറ്റ്ലാന്റിക് സമുദ്രത്തിൽ വികസിക്കുകയും മധ്യ അമേരിക്കയുടെ ഇടുങ്ങിയ ഭാഗത്തിലൂടെ ഉഷ്ണമേഖലാ കൊടുങ്കാറ്റായി പസഫിക് സമുദ്രത്തിലേക്ക് നീങ്ങുകയും ചെയ്തു,ബോണി ചുഴലിക്കാറ്റ് ഇപ്പോൾ മെക്സിക്കോയിലേക്ക് ദിശാമാറിയതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
