Ultimate magazine theme for WordPress.

രണ്ടു പുരോഹിതരെ തട്ടികൊണ്ട് പോയി

അബൂജ : ജൂലൈ 2 ശനിയാഴ്ചയാണ് നൈജീരിയയിലെ ക്രൈസ്തവരെ കൂടുതല്‍ ആശങ്കയിലാക്കി എഡോ സംസ്ഥാനത്തു നിന്ന് രണ്ട് വൈദികരെ തട്ടിക്കൊണ്ടുപോയി. ഒറോമിയിൽ സ്ഥിതി ചെയ്യുന്ന സെന്റ് പാട്രിക്ക് കത്തോലിക്ക ദേവാലയത്തിന്റെ ചുമതലയുളള ഫാ. പീറ്റർ ഉഡോ, ഒഗ്ബോഹോയിലെ സെന്റ് ജോസഫ് ധ്യാനകേന്ദ്രത്തിന്റെ ചുമതലയുള്ള ഫാ. ഫിലേമോൻ ഒബോ എന്നെ വൈദികരെയാണ് അക്രമികൾ തട്ടികൊണ്ട് പോയത്. ബെനിൻ- ആച്ചി റോഡിലൂടെ വാഹനത്തിൽ സഞ്ചരിക്കവേയാണ് തോക്കുധാരികൾ ചാടി വീണ് ആക്രമണം നടത്തിയത്.

സംസ്ഥാനത്തെ പോലീസ് അധികൃതരും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. എഡോ സംസ്ഥാനത്ത് നിന്നും ഫാ. ക്രിസ്റ്റഫർ ഒഡിയ എന്ന വൈദികനും കഴിഞ്ഞ ആഴ്ച തട്ടിക്കൊണ്ടു പോകപ്പെട്ടിരുന്നു. അദ്ദേഹത്തെ ഇകാബിഗ്ബോയിലെ സെന്റ് മൈക്കിൾസ് ദേവാലയത്തിന്റെ റെക്ടറിയിൽ നിന്നും അക്രമകാരികൾ ജൂൺ 26നാണ് തട്ടിക്കൊണ്ട് പോയത്. ഫാ. ഒഡിയയുടെ ചേതനയറ്റ ശരീരമാണ് പിന്നീട് കണ്ടുകിട്ടിയത്. ഇരു വൈദികരും ഒറോമി ലക്ഷ്യമാക്കിയുള്ള യാത്രയിലായിരുന്നു. തോക്കുധാരികൾ വൈദികരുടെ കുടുംബാംഗങ്ങളെയോ, സഭാ അധികൃതരെയോ ബന്ധപ്പെട്ടോയെന്ന് വ്യക്തമല്ല. ആക്രമണങ്ങളും തട്ടിക്കൊണ്ടു പോകലുകളും കൊണ്ട് വലിയ ആശങ്കയിലാണ് നൈജീരിയൻ ക്രൈസ്തവർ.

Sharjah city AG