കേരളാ പെന്തെക്കോസ്റ്റൽ റൈറ്റേഴ്സ് ഫോറം റവ. ഡോ . വിൽസൺ വർക്കിക്ക് യാത്ര അയപ്പ് നൽകി
ന്യൂയോർക്; ന്യൂയോർക്കിൽനിന്നും ഹൂസ്റ്റണിലേക്ക് സഭാശുശ്രൂഷകനായി പോകുന്ന പ്രമുഖ എഴുത്തുകാരനും തിയോളജിയനുമായ റവ. ഡോ . വിൽസൺ വർക്കിക്ക് കേരളാ പെന്തെക്കോസ്റ്റൽ റൈറ്റേഴ്സ് ഫോറം യാത്രയയപ്പ് നൽകി. ക്വീൻസ് വില്ലേജിലുള്ള ഇന്ത്യ പെന്തെകോസ്തു ചർച്ചിൽ ക്രമീകരിക്കപ്പെട്ട യോഗത്തിൽ, കേരളാ പെന്തെക്കോസ്റ്റൽ റൈറ്റേഴ്സ് ഫോറം ന്യൂയോർക് ചാപ്റ്റർ പ്രിസിഡന്റ് സജിതട്ടയിൽ അദ്യക്ഷത വഹിച്ചു നാഷണൽ പ്രസിഡന്റ് പാസ്റ്റർ തോമസ് കിടങ്ങാലിൽ ഡോ. വിൽസൺ വർക്കിക്ക് ഫലകം നൽകി ആദരിച്ചു.
