ഓൺലൈൻ പോർട്ടലുകൾക്ക് നിരീക്ഷണം ശക്തമാക്കി കുവൈത്ത്
യുഎഇ: ഓൺലൈൻ പോർട്ടലുകൾക്ക് നിരീക്ഷണം ശക്തമാക്കി കുവൈത്ത് വാർത്താവിനിമയ മന്ത്രാലയം. കഴിഞ്ഞ രണ്ടാഴ്ചക്കിടെ 90 ഓൺലൈൻ മാധ്യമങ്ങളുടെ പ്രവർത്തനാനുമതിയാണ് റദ്ധാക്കിയത്. മാധ്യമങ്ങളുടെ നിയമലംഘനം നിരീക്ഷിക്കുന്ന സമിതിയുടെ ശുപാർശ അനുസരിച്ചാണ് നടപടിയെന്ന് വാർത്താവിനിമയ മന്ത്രി ഹമദ് റൂഹുദ്ദീൻ പറഞ്ഞു. ഓൺലൈൻ പോർട്ടലുകളും സാറ്റലൈറ്റ് ചാനലുകളും നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയം പ്രത്യേക കമ്മിറ്റിക്ക് രൂപം നൽകി.
