ബഹ്റൈനിൽ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി.
പത്തനംതിട്ട ജില്ലയിൽ വെണ്ണികുളം, വാളക്കുഴി ചെക്കാട്ട് വീട്ടിൽ ശ്രീ ജോൺസൻ എബ്രഹാമാണ് (ബാബുകുട്ടി 63 വയസ്സ്) ഒക്ടോബർ 14 ബുധനാഴ്ച്ച ഹൃദയാഘാതം മൂലം മരണമടഞ്ഞത്.
ബഹ്റൈനിൽ മലയാളി
ഹൃദയാഘാതം മൂലം നിര്യാതനായി.
മനാമ : പത്തനംതിട്ട ജില്ലയിൽ വെണ്ണികുളം, വാളക്കുഴി ചെക്കാട്ട് വീട്ടിൽ ശ്രീ ജോൺസൻ എബ്രഹാമാണ് (ബാബുകുട്ടി 63 വയസ്സ്) ഒക്ടോബർ 14 ബുധനാഴ്ച്ച ഹൃദയാഘാതം മൂലം മരണമടഞ്ഞത്. ദീർഘകാലമായി സൽമാബാദിൽ അൽ നജ്യും മെറ്റൽ സ്ക്രാപ് ഡബ്ല്യൂ എൽ എൽ എന്ന സ്ഥാപനം നടത്തി വരികയായിരുന്നു. ഭാര്യ : വാളക്കുഴി പള്ളിയാങ്കൽ ശ്രീമതി ലില്ലിക്കുട്ടി ജോൺസൻ. മക്കൾ : ജീവ, ജെഫി, ജെലിൻ എന്നിവർ നാട്ടിലാണ്. മരുമകൻ : എറണാകുളം പച്ചാളം ജെറിൻ ജെയിംസ്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുക.
