അഫ്ഗാൻ ഭൂകമ്പം; രക്ഷാപ്രവർത്തനം പൂർത്തിയായതായി താലിബാൻ അറിയിച്ചു
കാബൂൾ: അഫ്ഗാനിസ്ഥാനിൽ കുറഞ്ഞത് 1000 പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തിന്റെ രക്ഷാപ്രവർത്തനം ഏറെക്കുറെ പൂർത്തിയായതായി താലിബാൻ അധികൃതർ അറിയിച്ചു. നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലേക്ക് സഹായം എത്തിത്തുടങ്ങിയതായി ആരോഗ്യ മന്ത്രാലയം. കാബൂളിൽ നിന്ന് 160 കിലോമീറ്റർ തെക്കുകിഴക്കായി, പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള ചെറിയ ജനവാസ കേന്ദ്രങ്ങളാൽ ചുറ്റപ്പെട്ട വരണ്ട പർവതങ്ങളിൽ ബുധനാഴ്ച പുലർച്ചെയാണ് റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.
