രാജ്യത്ത് പതിനായിരം കടന്ന് കൊവിഡ് കേസുകൾ
ഡൽഹി:രാജ്യത്ത് ഇന്ന് കോവിഡ് കേസുകൾ പതിനായിരം കടന്നു. കഴിഞ്ഞ 24 മണികൂറിനിടെ 13, 216 പേർക്ക് ആണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 23 പേർ മരിച്ചതായും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് മൂന്ന് മാസത്തിനുശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കണക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. രോഗമുക്തി നിരക്ക് 98.63 ശതമാനമായി കുറഞ്ഞു. പ്രതിദിന രോഗബാധിതരിൽ 81% കേസുകളും കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്. കേരളമടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ എണ്ണം ഉയരുന്നകയും ചെയ്തു.
