കോവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായി നീക്കി സൗദി
യുഎഇ:സൗദിയില്‍ കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും പിന്‍വലിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനും സ്ഥാപനങ്ങളിലും നിർബന്ധമുണ്ടായിരുന്ന മാസ്‌കും ഒഴിവാക്കി. പൊതുപരപാടികളിലും പ്രവേശിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും നിര്‍ബന്ധമാക്കിയിരുന്ന തവക്കല്‍ന ആപ്ലിക്കേഷനിലെ പ്രതിരോധശേഷി പരിശോധന ഇനി നിര്‍ബന്ധമില്ല. മാസ്ക്ക് ധരിക്കുന്നതും ഒഴിവാക്കി. മക്ക ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന പ്രത്യേക സ്ഥലങ്ങളിലുമൊഴിച്ച് അടച്ചിട്ട സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും മാസ്‌ക്ക് ധരിക്കാൻ നിര്‍ബന്ധമില്ല.
