പാസ്റ്റർ ബിനു പോളിന് കണ്ണീരിൽ കുതിർന്ന വിടചൊല്ല്
ഇന്നലെ നിത്യതയിൽ ചേർക്കപ്പെട്ട നയാ റായ്പൂർ ഹെബ്രോൻ സഭാ സഭാശുശ്രൂഷകനയാ പാസ്റ്റർ ബിനു പോളിന് (42)വിശ്വാസി സമൂഹത്തിന്റെ കണ്ണീരിൽ കുതിർന്ന വിടചൊല്ല്
ഒക്ടോബർ11:ഇന്നലെ നിത്യതയിൽ ചേർക്കപ്പെട്ട ഇന്ത്യാ പെന്തകോസ്ത് ദൈവസഭ നോർത്ത് ഇന്ത്യൻ മിഷണറിയും, ഛത്തിസ്ഘട്ട് റായ്പൂർ മഹാസമുദ് ഡിസ്ട്രിക്ട് ശുശ്രൂഷകനും, ഡാളസ് ഹെബ്രോൻ മിഷൻ കോർഡിനേറ്ററും നയാ റായ്പൂർ ഹെബ്രോൻ സഭാശുശ്രൂഷകനുമായ പാസ്റ്റർ ബിനു പോളിന് (42)വിശ്വാസി സമൂഹത്തിന്റെ കണ്ണീരിൽ കുതിർന്ന വിടചൊല്ല്
കഴിഞ്ഞ ഒരു മാസമായി കോവിഡ് -19 ബാധിച്ചു ചികിത്സയിലിരിക്കുകയും കഴിഞ്ഞ ചില ദിവസങ്ങൾ വെന്റിലേറ്ററിന്റെ സഹായത്തോടെ ശ്വാസനപ്രക്രീയ നടത്തുകയും ചെയ്ത പാസ്റ്റർ ബിനു പോൾ ഇന്നലെ പുലർച്ചെ നിത്യ വിശ്രമത്തിലേക്കു വിളിച്ചു ചേർക്കപ്പെടുകയായിരുന്നു.
തൃശ്ശൂർ പൂമല സ്വദേശിയായ പാസ്റ്റർ ബിനു പോൾ ചില വർഷങ്ങൾ കേരളത്തിൽ ശുശ്രൂഷിച്ച ശേഷം സുവിശേഷ പ്രചാരണർത്ഥമാണ് ഛത്തിസ് ഘട്ടിലേക്ക് പോയത്. കഴിഞ്ഞ 12 വർഷമായി ഛത്തിസ് ഘട്ടിൽ പ്രവർത്തിച്ചു വരികയായിരുന്നു.
തിരുവല്ല സ്വദേശി ബെൻസിയാണ് ഭാര്യ.ഏക മകൾ ബെനിറ്റസംസ്കാര ശുശ്രൂഷ കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു നടത്തി. ഐപിസി ഛത്തിസ് ഘട്ട് സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ എസ്. ജോസ്മോൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.ഡോ. ഷിബു ജോസഫ്, പാസ്റ്റർ തോമസ് മാമ്മൻ, എന്നിവരും വിവിധ സഭകളിൽ നിന്നുള്ള കർത്തൃ ശുശ്രൂഷകൻമാരും സംബന്ധിച്ചു. സംസ്കാരത്തിൽ മുന്നൂറോളം പേർ പങ്കെടുക്കയും ക്രിസ്ത്യൻ ലൈവ് ഫേസ് ബുക്ക് പേജിലൂടെയും ക്രിസ്ത്യൻലൈവ് യൂട്യൂബ് ചാനനിലൂടെയും അനേകർ ശ്രുശൂഷകൾ തത്സമയം
വീക്ഷിച്ചു
വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്കിക്ക് ചെയ്യുക